ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള 2025ലെ പൊതു അവധികൾ വിജ‌്ഞാപനം ചെയ്‌തു. ഞായർ, ശനി ദിവസങ്ങൾക്ക് പുറമേയുള്ള പൊതു അവധി ദിനങ്ങളാണ് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (സി.ജി.ഇ.ഡബ്‌ള്യു.സി.സി) യോഗത്തിൽ തീരുമാനിച്ചത്. പൊതു അവധി ദിനങ്ങൾ: മകര സംക്രാന്തി/പൊങ്കൽ-ജനുവരി 14, റിപ്പബ്ലിക്ക് ദിനം-ജനുവരി 26, മഹാശിവരാത്രി-ഫെബ്രുവരി 26, ഈദുൾ ഫിത്തർ (റംസാൻ)
-മാർച്ച് 31, മഹാവീർ ജയന്തി-ഏപ്രിൽ 10, ദുഃഖവെള്ളി-ഏപ്രിൽ 18,
ബുദ്ധപൂർണിമ-മേയ് 12, ബക്രീദ്-ജൂൺ 6, മുഹറം-ജൂലായ് 6, സ്വാതന്ത്ര്യദിനം-
ആഗസ്റ്റ് 15, നബിദിനം-സെപ്‌തംബർ 5, മഹാനവമി-ഒക്ടോബർ 1, ഗാന്ധി ജയന്തി, വിജയദശമി-ഒക്ടോബർ 2, ദീപാവലി-ഒക്ടോബർ 20, ഗുരുനാനാക്ക് ജയന്തി-നവംബർ 05, ക്രിസ്മസ്-ഡിസംബർ 25
റംസാൻ, ബക്രീദ്, മുഹറം, നബി ദിനം എന്നീ അവധി ദിനങ്ങളിൽ സംസ്ഥാന സർക്കാർ മറ്റൊരു ദിവസം അവധി നൽകിയാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും അതുബാധകമായിരിക്കും. 45 നിയന്ത്രിത അവധികളിൽ രണ്ടെണ്ണം കേന്ദ്ര ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. കേരളത്തിലെ നിയന്ത്രിത അവധി ദിവസങ്ങൾ: മാർച്ച് 4-അയ്യാ വൈകുണ്ഡസ്വാമി ജയന്തി, ജൂലായ് 24-കർക്കടക വാവ്, സെപ്‌തംബർ 4: ഒന്നാം ഓണം, സെപ്‌തംബർ 6- മൂന്നാം ഓണം,സെപ്‌തംബർ 7- ശ്രീനാരായണ ഗുരു ജയന്തി, സെപ്‌തംബർ 21-ശ്രീനാരായണ ഗുരു സമാധി ദിനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |