തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സുസ്ഥിര വ്യവസായ വളർച്ചയ്ക്കായി സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് സന്നിഹിതനായിരുന്നു.ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ., വ്യവസായ, വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ
ആഗോള നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്ദ്ധരെയും അണിനിരത്തി വ്യവസായ, വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഉച്ചകോടി 'ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം' എന്നതിലാണ് ഉൗന്നൽ നൽകുക. വ്യവസായ വികസനത്തിലെ നൂതന കാഴ്ചപ്പാടിന്റെ പ്രതീകമായ ലോഗോ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള ആവേശകരമായ യാത്രയെ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |