ലുലു മാളിനെ ആവേശക്കടലാക്കി മാറ്റി മലയാളത്തിന്റെ ദുൽഖർ സൽമാൻ. പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം വൈകുന്നേരംആണ് ദുൽഖർ കൊച്ചിയിലെ ലുലു മാളിൽ എത്തിയത്. ലക്കി ഭാസ്കറിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരി, നായികയായ മീനാക്ഷി ചൗധരി എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ആരാധകരുമായി ദുൽഖർ സംവദിക്കുകയും ലക്കി ഭാസ്കറിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇവർക്കൊപ്പം ഡി .ജെ ശേഖർ, ഡബ്സി, രശ്മി സതീഷ് എന്നിവരുടെ പെർഫോമൻസും വേദിയിൽ നടന്നു. ഡബ്സിയുടെ ഗാനത്തിനൊപ്പം ദുൽഖർ ഉൾപ്പെടെയുള്ളവർ നൃത്തം വച്ചത് ആരാധകരെ ആവേശം കൊള്ളിച്ചു. ദുൽഖർ നായകനായ പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രമോഷൻ ഇവന്റുകൾ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നടക്കും.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിൽ സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |