മാന്നാർ : ഗ്രാമ പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ ആട് പ്രതിരോധ കുത്തിവയ്പ്പ് (പി.പി.ആർ വാക്സിനേഷൻ) ആരംഭിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ആർ.കെ.നിവാസിൽ രാജീവിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. 4 മാസത്തിനു മുകളിലുള്ള ആടുകൾക്കാണ് വാക്സിനേഷൻ നൽകുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ ശിവപ്രസാദ്, വത്സല ബാലകൃഷണൻ, വെറ്റിനറി ഡോക്ടർ അമ്പിളി, അസിസ്റ്റന്റ് ശ്രീകുമാരി, മൃഗാശുപത്രി ജീവനക്കാരായ സൂരജ്, മിനി ബി.നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |