ന്യൂഡൽഹി: വിഷപ്പത രൂപം കൊണ്ട ഡൽഹിയിലെ യമുനാ നദിയിൽ മുങ്ങി പ്രതിഷേധിച്ച ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ചയാണ് സച്ച്‌ദേവ മലിനീകരണ വിഷയത്തിൽ ഡൽഹിയിലെ ഭരണകക്ഷിയായ ആംആദ് മി പാർട്ടിക്കെതിരെ പ്രതിഷേധിച്ച് നദിയിൽ മുങ്ങിയത്. ഇന്നലെ രാവിലെ, ശ്വാസ തടസവും ചർമ്മത്തിൽ ചൊറിച്ചിലും വീക്കവും അനുഭവപ്പെടുകയായിരുന്നു.
അതേസമയം സച്ച്‌ദേവ നാടകം കളിക്കുകയാണെന്ന് ആം ആദ്‌മി പാർട്ടി ആരോപിച്ചു. അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്നും അതുകൊണ്ട് യമുനയിലെ മലിനീകരണം കുറയില്ലെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് എല്ലാ സർക്കാരുകളും എല്ലാ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണം. ഹരിയാനയിലെ സോനിപത്ത്, പാനിപ്പത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാവസായിക മാലിന്യമാണ് യമുനയിൽ. ബി.ജെ.പിക്ക് കഴിയുമെങ്കിൽ ഹരിയാന സർക്കാരിനെ ഇടപെടുത്തി വ്യാവസായിക മാലിന്യങ്ങൾ തടയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |