മനില: ഫിലിപ്പീൻസിൽ ട്രാമി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 110 ആയി. വ്യാഴാഴ്ചയാണ് ട്രാമി ഫിലിപ്പീൻസ് തീരംതൊട്ടത്. 42 പേരെ കാണാതായി. 16 മേഖലകളിലായി 59 ലക്ഷം പേരെ ട്രാമി ബാധിച്ചെന്നാണ് കണക്ക്. തെക്കുകിഴക്കൻ ഏഷ്യയിൽ ഇക്കൊല്ലം വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ട്രാമി. അതേ സമയം, ട്രാമി ഇന്നലെ മണിക്കൂറിൽ 88 കിലോമീറ്റർ വേഗതയിൽ മദ്ധ്യ വിയറ്റ്നാമിൽ കരതൊട്ടു. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. നാല് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |