കരുനാഗപ്പള്ളി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഗവ. ടൗൺ എൽ.പി.എസിൽ സംഘടിപ്പിച്ച പാചക മത്സരത്തിൽ ചവറ, കരുനാഗപ്പള്ളി ഉപജില്ലയിലെ പാചക തൊഴിലാളികൾ പങ്കെടുത്തു കരുനാഗപ്പള്ളി വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. മീന അദ്ധ്യക്ഷയായി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സിന്ധു രാമചന്ദ്രൻ ഭക്ഷ്യ സുരക്ഷാ ഓഫീസർ ചിത്രാ മുരളി എന്നിവർ സംസാരിച്ചു. മത്സരത്തിനു ശേഷം കരുനാഗപ്പള്ളി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജയകുമാർ , ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ടി.കെ.അനിത എന്നിവർ സമ്മാനദാനം നിർവഹിച്ചു. കരുനാഗപ്പള്ളി ഉപ ജില്ലാ നൂൺ മീൽ ഓഫീസർ ഡി.ബീന സ്വാഗതവും ചവറ ഉപ ജില്ലാ വിദ്യാഭ്യാസ നൂൺ മീൽ ഓഫീസർ ഗോപകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |