നസ്‌ലിൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷത്തിൽ എത്തുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് നിർമ്മാണം. ടൊവിനോ തോമസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് അരുൺ ഡൊമിനിക് സംവിധായകനാകുന്നത്. എ.ബി.സി.ഡി, ചാർളി, കുറുപ്പ് എന്നീ ദുൽഖർ സൽമാൻ ചിത്രങ്ങളിൽ ടൊവിനോ തോമസ് അഭിനയിച്ചിട്ടുണ്ട്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഇരുവരും നിർണായകമായ അതിഥി വേഷത്തിൽ ആണ് എത്തുന്നത്. അരുൺ കുര്യൻ, ചന്ദു സലിംകുമാർ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പുതുവർഷത്തിൽ മലയാളത്തിൽ സജീവമാകാനുള്ള തീരുമാനത്തിലാണ് ദുൽഖർ സൽമാൻ. അൻവർ റഷീദ്, സൗബിൻ ഷാഹിർ, നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി എന്നിവരുടെയും ഒരു നവാഗത സംവിധായകന്റെയും ചിത്രങ്ങളിൽ ദുൽഖർ അഭിനയിക്കുന്നുണ്ട്. നസ്ളിൻ - കല്യാണി പ്രിയദർശൻ ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. അഡിഷണൽ സ്‌ക്രീൻ പ്ളേ ശാന്തി ബാലചന്ദ്രൻ, എഡിറ്റർ ചമൻ ചാക്കോ, പ്രൊഡക്‌ഷൻ ഡിസൈനർ ബംഗ്ളാൻ, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റോണാക്സ് സേവ്യർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെസി,അതേസമയംഎ.ആർ. എം നേടുന്ന വൻവിജയത്തിന്റെ ആവേശത്തിലാണ് ടൊവിനോ തോമസ്. അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി ആണ് റിലീസിന് ഒരുങ്ങുന്ന ടൊവിനോ തോമസ് ചിത്രം. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |