ന്യൂഡൽഹി : ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ പാലസ്‌തീനിലേക്ക് 30 ടൺ മെഡിക്കൽ സാമഗ്രികൾ അയച്ച് രാജ്യം. ജീവൻരക്ഷാ മരുന്നുകൾ, ക്യാൻസർ നേരിടാനുളള മരുന്നുകൾ എന്നിവയടക്കമാണിത്. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങളും പുറത്തുവിട്ടു. 22ന് ഐക്യരാഷ്ട്രസഭ റിലീഫ് ആൻഡ് വർക്‌സ് ഏജൻസി മുഖേന 30 ടൺ മെഡിക്കൽ സാമഗ്രികളും ഭക്ഷണവും അയച്ചിരുന്നു. 2023 ഒക്ടോബർ 22ന് ആറര ടൺ മെഡിക്കൽ കിറ്റുകളും, 32 ടൺ ദുരന്തനിവാരണ സാമഗ്രികളും ഉൾപ്പെടെ അയച്ചു. 2023 നവംബർ 19നും 32 ടൺ ദുരിതാശ്വാസ സാമഗ്രികൾ കയറ്റിവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |