കൊച്ചി: ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡായ 'ശീമാട്ടി യംഗി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായിൽ ആരംഭിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളും വൈറ്റ് വെഡിംഗ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും' ഉൾപ്പടെ മൂന്ന് നിലകളിലായാണ് ഒരുക്കിയിട്ടുള്ളത്. പാല എം.എൽ.എ മാണി സി. കാപ്പന്റെയും പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തന്റെയും സാന്നിദ്ധ്യത്തിൽ ശീമാട്ടി സി.ഇ.ഒ ബീന കണ്ണൻ ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. 'ദി സെലസ്റ്റി'ന്റെ ഉദ്ഘാടനം മാണി സി കാപ്പൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |