മരട്: സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഉത്സവത്തിന് ഇന്ന് തുടക്കമാകും. വ്രതാരംഭത്തിന്റെ ഒന്നാം ദിനത്തിൽ പതിവ് പൂജകൾക്കു ശേഷം വൈകിട്ട് 5.30ന് സഹസ്രനാമജപം പ്രഥമ മുഖം, നാളെ ദ്വിതീയ മുഖം, തിങ്കളാഴ്ച ത്രിതീയ മുഖം, ചൊവ്വാഴ്ച ചതുർമുഖ സഹസ്രനാമം, എന്നിവ നടക്കും. നവംബർ ആറിന് പഞ്ചമുഖ സഹസ്രനാമത്തിനു ശേഷം ആറുമണിക്ക് വേൽ മുരുക ചിന്ത് സംഘത്തിന്റെ ചിന്ത് പാട്ട്, ഷഷ്ഠി ദിനമായ ഏഴാം തീയതി രാവിലെ ആറിന് ഗുരു മന്ദിര സന്നിധിയിൽ നിന്ന് കാവടി ഘോഷയാത്ര, എട്ടിന് ദ്രവ്യ കലശ പൂജ, ഒൻപതിന് എഴുന്നുള്ളിപ്പ്, തുടർന്ന് കലശാഭിഷേകം എന്നിവയ്ക്കുശേഷം പ്രസാദഊട്ട്, വൈകിട്ട് ആറിന് സഹസ്രനാമജപ സമർപ്പണം ദീപക്കാഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |