പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കലാമന്ദിരം സംഘടിപ്പിക്കുന്ന മധുരസ്മൃതി നാളെ ഇടക്കൊച്ചി വലിയകുളം കുട്ടി കൃഷ്ണൻ വൈദ്യർ സ്റ്റേജിൽ നടക്കും. കെ. ജെ മാക്സി എം.എൽ എ , കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ എ , ജോൺ ഫെർണാണ്ടസ് , രാജീവ് ആലുങ്കൽ , സലിം ഹസൻ തുടങ്ങിയവർ സംബന്ധിക്കും. ഇതിനോടനുബന്ധിച്ച് കേരളകൗമുദി പള്ളുരുത്തി ലേഖകൻ സി.എസ്. ഷിജുവിന് പുരസ്കാരം നൽകും. അനുസ്മരണം , കാഥിക സംഗമം , പുരസ്കാര സമർപ്പണം , പ്രതിഭകളെ ആദരിക്കൽ , മ്യൂസിക് ഫ്യൂഷൻ , ഡാൻസ് , തിരുവാതിര ,കഥാപ്രസംഗം , ഗസൽ എന്നിവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |