കൊളച്ചേരി:തടഞ്ഞുവെച്ച 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക,പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,ആറ് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി ട്രഷറിക്ക് മുന്നിൽ പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി.ജില്ലാ സെക്രട്ടറി കെ.സി രാജൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി.അബ്ദുൾ സാലാം ,സംസ്ഥാന കൗൺസിലർമാരായ സി വാസു , പി.കെ.പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പത്മനാഭൻ, കെ.സി രമണി എന്നിവർ പ്രസംഗിച്ചു. എൻ.കെ മുസ്തഫ നന്ദി പറഞ്ഞു.സി.വിജയൻ, പി.ശിവരാമൻ, വി.ബാലൻ, ടി.പി.പുരുഷോത്തമൻ ,ഇ.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |