കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയൽ ഗോൾഡ് ഭഗവാൻ മുരുകന്റെ രൂപമുള്ള നാണയം പുറത്തിറക്കി. സേലത്തെ പുതിരഗൗണ്ടപാളയത്തെ മുതുമല മുരുകൻ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീജിൽ മുകുന്ദ്, മുത്തൂറ്റ് റോയൽ ഗോൾഡ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ജിസൺ തോമസ്, സീനിയർ സോണൽ മാനേജർ പി. ബാലസുബ്രഹ്മണ്യൻ, റീജിയണൽ മാനേജർമാരായ മുരുഗൻ, ധർമ്മലിംഗം, വിജിലൻസ് ഓഫീസർ രാജ, ബ്രാഞ്ച് മാനേജർമാരായ പ്രഭാകരൻ, മുരുഗേശൻ, ശക്തിവേൽ തുടങ്ങിയവർ പങ്കെടുത്തു.
ഒന്ന്, രണ്ട്, നാല്, എട്ട് ഗ്രാം തൂക്കത്തിൽ നാണയങ്ങൾ ലഭ്യമാണ്. മനോഹരമായി രൂപകല്പ്ന ചെയ്ത സ്വർണ്ണ നാണയങ്ങളും ആഭരണങ്ങളും വിവിധ പേയ്മെന്റ് ഓപ്ഷനുകളിലൂടെ ജനങ്ങളിലേക്കെത്തിക്കാനുള്ള ആശയത്തിലാണ് മുത്തൂറ്റ് റോയൽ ഗോൾഡ് സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |