കൊച്ചി: കേരളത്തിലെ പ്രമുഖ ബിൽഡറായ വർമ്മ ഹോംസിന്റെ കൊച്ചി കലൂരിലുള്ള വർമ്മ ഗാർഡേനിയയ്ക്ക് ഐജിബിസി പ്ലാറ്റിനം പ്രീസർട്ടിഫിക്കേഷൻ ലഭിച്ചു. കെട്ടിട നിർമ്മാണ മേഖലയിൽ പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതും പരിസ്ഥിതി സൗഹൃദപരമായ ഹരിത നടപടികൾ ലക്ഷ്യം വയ്ക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി) ഗ്രീൻ ഹോംസ് റേറ്റിംഗ് സിസ്റ്റം നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് പ്ലാറ്റിനം പ്രീസർട്ടിഫിക്കേഷൻ.
നിർമ്മാണ മേഖലയിലെ പ്രകൃതി സൗഹാർദ്ദപരമായ വ്യത്യസ്ത വശങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പ്രീസർട്ടിഫിക്കേഷൻ നൽകപ്പെടുന്നത്. കൊച്ചി സ്റ്റേഡിയം റോഡിന് സമീപമുള്ള ലക്ഷ്വറി പ്രോജക്ട് ആണ് വർമ്മ ഗാർഡേനിയ. കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും തൃശൂരും വർമ്മ ഹോംസിന് റസിഡന്റ്ഷ്യൽ പ്രൊജക്ടുകളുണ്ട്. ഉന്നത ഗുണമേന്മയുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം പ്രകൃതിക്ക് അനുയോജ്യമായ തരത്തിൽ അവ പ്രാവർത്തികമാക്കാൻ വർമ്മ ഹോംസ് എന്നും ലക്ഷ്യം വയ്ക്കാറുണ്ടെന്ന് വർമ്മ ഹോംസിലെ ആരതി വർമ്മ (മാനേജർ, പ്ലാനിംഗ്), വൈശാഖ് വർമ്മ (മാനേജർ, ഓപ്പറേഷൻസ്) എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |