പത്തനംതിട്ട : ശബരിമല ഒരുക്കങ്ങളുടെ അവലോകനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ നേതൃത്വം നൽകി. ശബരിമല മണ്ഡലകാല സുരക്ഷയ്ക്കായി 13000 ത്തിലധികം പൊലിസുകാരെ നിയോഗിക്കും. പൊലിസ് ടോൾ ഫ്രീ നമ്പർ 14432. പമ്പയുൾപ്പെടെ കുളിക്കടവുകളിൽ ആറുഭാഷകളിലായി സുരക്ഷാബോർഡുകൾ സ്ഥാപിക്കും. റോഡുകളിൽ അനധികൃത പാർക്കിംഗും തടികൾ മുറിച്ചിടുന്നതും നിരോധിച്ചിട്ടുണ്ട് ശബരിമല എ.ഡി.എം അരുൺ എസ്. നായർ, സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, ജില്ലാ പൊലിസ് മേധാവി വി. ജി. വിനോദ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |