പത്തനംതിട്ട: കർഷക കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണവും, നേതൃസംഗമവും നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച്. സിറാജ്ജുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. പ്രകാശ്, സുനിൽ പുല്ലാട്, സുരേഷ് കോശി, സതീഷ് പഴകുളം, ജില്ലാ ഭാരവാഹികളായ, സലീം പെരുനാട്, മാത്യു എബ്രഹാം, രവീന്ദ്രൻ പി.കെ, രഞ്ജൻ, മാത്യു ചെറിയാൻ, ഹരിഹരൻ, മാത്യുസ് എബ്രഹാം, ജോഷ്വാ, ജോൺ കുരുവിള എന്നിവർ സംസാരിച്ചു.പുതിയ ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റായി മാത്യു എബ്രഹാം ചുമതല ഏറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |