കൊല്ലം: ഓട്ടോ സൗഹൃദ കൂട്ടായ്മ (ആസ്ക്) ജില്ലാ കമ്മിറ്റി വാർഷികവും കുടുംബ സംഗമവും കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്തു. കടപ്പാക്കട സ്പോർട്സ് ക്ളബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.സി.പി എ.പ്രദീപ് കുമാർ സേവന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ബിജു പണയിൽ, സെക്രട്ടറി സന്തോഷ് ഇരവിപുരം, ഷാജഹാൻ കൊട്ടാരക്കര, സുപ്രഭ, സന്തോഷ് ആൽബർട്ട്, വിഷ്ണു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച രശ്മി സജയൻ, ആർ.രാഖി, പ്രദീപ് നീലാംബരി, യേശുദാസ് റൊസാരിയോ, നവമി ജെ.നിവാസ്, ഋതുവർണൻ, ബി.ആദിത്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന ചടങ്ങിൽ കളക്ടർ പാട്ട് പാടി കൈയടി നേടി. വയലാറിനെ അനുസ്മരിച്ച് ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനമാണ് കളക്ടർ പാടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |