കരുനാഗപ്പള്ളി : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ ഹരിത പ്രഖ്യാപനവും പരിശോധനയിൽ എ, എ പ്ലസ് ഗ്രേഡ് ലഭിച്ച സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. 131 അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങക്കായി പ്രഖ്യാപിച്ചതോടൊപ്പം രണ്ട് ക്യാമ്പസുകൾ ഹരിത ക്യാമ്പസുകളായും 12 വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായും 42 സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളായും പ്രഖ്യാപിച്ചു. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പ്രഖ്യാപനം നടത്തി. വൈസ് ചെയർപേഴ്സൺ എ. സുനിമോൾ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പടിപ്പുര ലത്തീഫ്, എം ശോഭന, റെജി ഫോട്ടോ പാർക്ക്, എസ്.ഇന്ദുലേഖ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |