ആദ്യ കൺമണിയുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് ദമ്പതിമാരായ രൺവീർസിംഗും ദീപിക പദുകോണും . ദുവ പദുകോൺ സിംഗ് എന്നാണ് കുഞ്ഞിന്റെ പേര്. അടുത്തിടെയാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. 'ദുവ പദുകോൺസിംഗ് - ദുവ എന്നാൽ പ്രാർത്ഥന എന്നാണർത്ഥം. കാരണം, ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് അവൾ. ഞങ്ങളുടെ ഹൃ ദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു എന്നാണ്് ഇൻസ്റ്രഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ഇരുവരും നൽകിയ അടിക്കുറിപ്പ്.
2018 നവംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ നവംബറിൽ ഇരുവരും അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സോഷ്യൽ മീഡിയയിൽ കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണുകളുടെയും ചിത്രം പങ്കുവച്ച് മാതാപിതാക്കളാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |