കൊച്ചി: ചെന്നൈയിലെ ഒറഗഡത്തുള്ള പ്ലാന്റിൽ 45 ലക്ഷം പവർട്രെയിൻ യൂണിറ്റുകൾ റെനോ നിസാൻ ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ചു. 28.3 ലക്ഷം എൻജിനുകളും 16.7 ലക്ഷം ഗിയർ ബോക്‌സുകളും ഉൾപ്പെടെയാണിത്. 2010ൽ പ്രവർത്തനമാരംഭിച്ച പ്ലാന്റിൽ നിന്ന് 27.5 ലക്ഷം റെനോ, നിസാൻ കാറുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് ഉൾപ്പെടെ നിർമ്മിച്ചു. 800 സിസി മുതൽ 1,500 സി.സി. വരെയുള്ള എൻജിനുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഉത്പാദനം ആരംഭിച്ചതു മുതൽ ഏഴുതരത്തിലുള്ള എൻജിനുകളും മൂന്നുതരം ഗിയർ ബോക്‌സുകളും നിർമ്മിച്ചു. 2016ൽ 10 ലക്ഷം പവർട്രെയിൻ യൂണിറ്റുകൾ ഉത്പാദനം പൂർത്തിയാക്കി.
റെനോ നിസാൻ സഖ്യം പ്രഖ്യാപിച്ച 600 ദശലക്ഷം അമേരിക്കൻ ഡോളർ നിക്ഷേപ പദ്ധതി പ്രകാരം പുതിയ മോഡലുകൾക്കായി എൻജിനുകളും ഗിയർ ബോക്‌സുകളും നിർമിക്കാൻ തയ്യാറെടുക്കുകയാണെന്ന് റെനോ നിസാൻ ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കീർത്തി പ്രകാശ് പറഞ്ഞു. ലോകോത്തര സ്‌പോർട്‌സ് കാറായ നിസാൻ ജി.ടി.ആർ പോലുള്ളവയിൽ ഉപയോഗിക്കുന്ന എച്ച്.ആർ 10 ടർബോ എൻജിനാണ് ചെന്നൈയിൽ ഉത്പാദിപ്പിക്കുന്ന ഉയർന്ന മോഡൽ എൻജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |