വൈക്കം : തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ തുലാമാസ വാവുബലി ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തി കാർമ്മികത്വം വഹിച്ചു. പിതൃബലിയും പ്രത്യേക പിതൃ നമസ്‌കാര പൂജകളുമുണ്ടായിരുന്നു. രാവിലെ 6 ന് ആരംഭിച്ച ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ, എസ്. എൻ. ഡി. പി യോഗം വൈക്കം യൂണിയൻ കൗൺസിലർ ടി.എസ്.സെൻ, കമ്മിറ്റി അംഗങ്ങളായ ഡി. ഷിബു, അജീഷ് കെ.രാധാകൃഷ്ണൻ, ബിനിഷ്, ശോഭ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |