കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണമടക്കം ഉന്നയിച്ച് പ്രമുഖ നടി നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മോനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. തൃശൂർ ഈസ്റ്റ് പൊലീസിന്റെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടർനടപടികളാണ് ജസ്റ്റിസ് എസ്. മനു റദ്ദാക്കിയത്.
പിന്തുർന്ന് ശല്യപ്പെടുത്തൽ, അശ്ലീല ആംഗ്യങ്ങൾ, അശ്ലീല പദപ്രയോഗങ്ങൾ തുടങ്ങി ഹർജിക്കാരനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിൽ പല തവണ നോട്ടീസ് നൽകിയിട്ടും നടി മറുപടി സമർപ്പിച്ചില്ലെന്നും ഉത്തരവിലുണ്ട്.ശ്രീകുമാർ മേനോൻ അപവാദ പ്രചാരണങ്ങൾ നടത്തി തകർക്കാൻ ശ്രമിക്കുന്നതായും അസഭ്യം പറയുന്നതായും നടി 2019 ഒക്ടോബറിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |