ന്യൂഡൽഹി: സ്‌ത്രീകൾക്കായുള്ള ജനപ്രിയ ധനസഹായ പദ്ധതിയുടെ തുക വർദ്ധിപ്പിച്ചും കർഷകർ, മുതിർന്ന പൗരന്മാർ, യുവാക്കൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ സാമൂഹിക ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചും മഹാരാഷ്ട്രയിൽ ബി.ജെ.പി, ശിവസേന, എൻ.സി.പി പാർട്ടികളടങ്ങിയ മഹായുതി മുന്നണിയുടെ പ്രകടനപത്രിക. ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ ലഡ്‌കി ബഹിൻ യോജനയ്ക്ക് കീഴിൽ സ്ത്രീകൾക്കുള്ള പ്രതിമാസ ശമ്പളം 1500 രൂപയിൽ നിന്ന് 2100 രൂപയാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. നിലവിൽ രണ്ടര കോടിയിലധികം സ്‌ത്രീകൾ പദ്ധതിയുടെ ഭാഗമാണ്.
കർഷകരെ സഹായിക്കാൻ വായ്പ എഴുതിത്തള്ളുമെന്നതിന് പുറമെ കർഷക സമ്മാൻ യോജന പദ്ധതിക്കു കീഴിലെ ആനുകൂല്യത്തിൽ 2000 രൂപ വർദ്ധിപ്പിച്ച് 15,000 രൂപയാക്കും. കാർഷിക ഉത്പാദന ക്ഷമത പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ താങ്ങുവിലയുടെ 20 ശതമാനം സബ്‌സിഡിയും വിഷൻ മഹാരാഷ്‌ട്ര 2029 എന്ന പേരിലുള്ള പ്രകടനപത്രിക വാഗ്‌ദാനം ചെയ്യുന്നു.
വാർദ്ധക്യ പെൻഷൻ 2100
വാർദ്ധക്യ പെൻഷൻ 1500 രൂപയിൽ നിന്ന് 2100 രൂപയാക്കും
25 ലക്ഷം തൊഴിലവസരങ്ങൾ
വിദ്യാവേതൻ യോജനയിലൂടെ വിദ്യാർത്ഥികൾക്ക് 10,000 മുതൽ 10 ലക്ഷം രൂപ വരെ പ്രതിമാസ സ്റ്റൈപ്പൻഡ്
45,000 ഗ്രാമങ്ങളിൽ റോഡുകൾ
അങ്കണവാടി, ആശാ വർക്കർമാർക്ക് 15,000 രൂപ ശമ്പളവും ഇൻഷ്വറൻസ് പരിരക്ഷയും
വൈദ്യുതി ചെലവ് 30 ശതമാനം കുറയ്‌ക്കും
ഹൈവേ, പ്രധാന നഗരങ്ങളിലെ വിവിധ മെട്രോ പദ്ധതികൾ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |