തിരുവനന്തപുരം: വിപണിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ന്യൂജെൻ ബ്രാൻഡുകളുമായി ഹാന്റെക്സ് വിപണിയിലെത്തുന്നു. ഹാന്റെക്സിന്റെ കമാന്റോ ബ്രാൻഡ് ന്യൂജെൻ ഷർട്ടുകൾ ഹിറ്രായതിന് പിന്നാലെ പാന്റുകളും ടീ-ഷർട്ടുകളും ഷോർട്ട്സുകളും ചുരിദാർ,നൈറ്റ് വെയർ എന്നിവയും അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി ഹാന്റെക്സ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.വി.രവീന്ദ്രൻ, അംഗം എം.എം. ബഷീർ,വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവ് എന്നിവരടങ്ങിയ സമിതി പുതിയ പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു. വാർഷിക വിറ്റുവരവും ലാഭവും കുത്തനെ കുറഞ്ഞതോടെ പ്രാഥമിക സംഘങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ആവശ്യത്തിന് മൂലധനം കണ്ടെത്താൻ കഴിയാത്തതും വെണ്ടർമാർക്ക് പണം നൽകാൻ കഴിയാത്തതും ഹാന്റെക്സിനെ വലയ്‌ക്കുന്നു. കയറ്റുമതി സാദ്ധ്യതകളും പരിശോധിക്കുന്നു.
പരിഷ്‌കരണ നടപടികൾ
പാപ്പനംകോട് പ്രോസസിംഗ് യൂണിറ്റ്, ബാലരാമപുരം വീവിംഗ് യൂണിറ്റുകൾ അടച്ചുപൂട്ടി വാടകയ്ക്ക് നൽകും
സെക്രട്ടേറിയറ്റിന് പിന്നിലെ സ്ഥലം പേ ആൻഡ് പാർക്കിംഗിന് സർക്കാർ അനുമതിയോടെ നൽകും
ഊറ്റുകുഴിയിൽ പെട്രോൾ പമ്പ് കം ചാർജിംഗ് സ്റ്റേഷൻ തുടങ്ങുന്നു
തമ്പാനൂരിലെ ഷോറൂമിന്റെ മുകളിലെ രണ്ട് നിലകൾ വാടകയ്ക്ക് കൊടുക്കും.
ഇ-ക്രെഡിറ്റിലൂടെ ഉത്‌പ്പന്നങ്ങൾ കടമായി നൽകാൻ സംവിധാനം ഒരുക്കും
ബാദ്ധ്യതകൾ
തൊഴിലാളികളെ കൂടാതെ 400-ലധികം ജീവനക്കാർ
പ്രതിമാസം ശമ്പളം കൊടുക്കാൻ 68 ലക്ഷം രൂപ വേണം
പ്രതിവർഷം ശമ്പളത്തിന് 8.16 കോടി കണ്ടെത്തണം
ശക്തമായ പ്രാഥമിക സംഘങ്ങളും സുശക്തമായ ഹാന്റക്സുമാണ് ലക്ഷ്യം
പി.വി.രവീന്ദ്രൻ
കൺവീനർ
ഹാന്റക്സ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |