കൊച്ചി: നവരാത്രിയിൽ ആരംഭിച്ച 32 ദിവസ ഉത്സവ വില്പനയിൽ 15.98 ലക്ഷം ഇരുചക്ര വാഹനങ്ങൾ ഹീറോ മോട്ടോകോർപ്പ് വിറ്റഴിച്ചു. 2023ലെ ഉത്സവ കാലത്തേക്കാൾ 13 ശതമാനം വളർച്ചയാണുണ്ടായത്.
എക്‌സ്ട്രീം 125 ആർ ഉൾപ്പെടെ 125 സി.സി. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ വളർച്ചയ്‌ക്ക് ഉണർവ് നൽകി
ഹീറോ പ്രീമിയ, ഹീറോ 2.0 ഔട്ട്‌ലെറ്റുകൾ പ്രയോജനപ്പെടുത്തി 30 നഗരങ്ങൾക്ക് പ്രാധാന്യം നൽകിയതും വിവിധ ശൃംഖലകൾ വിപുലമാക്കിയതും ഉയർന്ന വില്പനയ്ക്ക് കാരണമായി. ഹാർലി ഡേവിഡ്‌സൺ എക്‌സ് 440 ബ്രാൻഡ് 2800 യൂണിറ്റുകളും വിറ്റഴിച്ചു. നടപ്പു സാമ്പത്തിക വർഷാവസാനത്തോടെ പ്രീമിയം ശൃംഖല നൂറിലധികം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |