റിലയൻസ്-വാൾട്ട് ഡിസ്‌നി ലയന നടപടികൾ പൂർത്തിയാകുന്നു
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിൽ വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികൾ ലയിപ്പിക്കുന്ന നടപടികൾ ഇന്ന് പൂർത്തിയാകും. ലയന ശേഷമുള്ള കമ്പനിയായ ജിയോ സ്‌റ്റാറിന് നാളെ തുടക്കമാകും. പുതിയ കമ്പനിയുടെ അദ്ധ്യക്ഷ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ബോർഡ് യോഗം നാളെ ഇക്കാര്യം പ്രഖ്യാപിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോമും വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുമാണ് ലയിപ്പിക്കുന്നത്.
ലയനശേഷം വയോകോം18ന്റെ സി.ഇ.ഒമാരായ കെവിൻ വാസ്, കിരൺ മാണി എന്നിവർ പുതിയ കമ്പനികളുടെ നേതൃത്വത്തിലെത്തും. ജിയോ സിനിമയുടെ മേധാവി ഫെർസാദ് പാലിയ, ഡിസ്‌നി സ്‌റ്റാർ പ്രസിഡന്റ് കെ. മാധവൻ, ഡിസ്‌നി ഹോട്ട്‌സ്‌റ്റാർ മേധാവി സജിത്ത് ശിവാനന്ദൻ എന്നിവർ പദവി ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |