നിഷേധിച്ച് റഷ്യ
വാഷിംഗ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോൺ സംഭാഷണം നടത്തിയെന്ന് റിപ്പോർട്ട്. യുക്രെയിൻ യുദ്ധം നിറുത്തണമെന്ന് പുട്ടിനോട് ആവശ്യപ്പെട്ടെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ പറയുന്നു. എന്നാൽ, ഫോൺ സംഭാഷണ വാർത്ത റഷ്യ നിഷേധിച്ചു.
ട്രംപുമായി സംസാരിക്കുന്നതിനെ പറ്റി കൃത്യമായ പദ്ധതികളൊന്നും നിലവിലില്ലെന്ന് പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു. അതേ സമയം, ട്രംപിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റീവൻ ചിയംഗ് റിപ്പോർട്ടുകൾ നിഷേധിക്കാൻ തയ്യാറായില്ല. ട്രംപ് ലോക നേതാക്കളുമായി നടത്തുന്ന സ്വകാര്യ സംഭാഷണങ്ങളെ പറ്റി പ്രതികരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രെയിൻ വിഷയത്തിൽ ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പുട്ടിൻ അടുത്തിടെ സൂചിപ്പിച്ചിരുന്നു. അധികാരത്തിലെത്തിയാൽ യുക്രെയിൻ സംഘർഷം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.
യുക്രെയിന് യു.എസ് അകമഴിഞ്ഞ് സാമ്പത്തിക, സൈനിക സഹായം നൽകുന്നതിന് ട്രംപ് എതിരാണ്. യുക്രെയിന് യു.എസ് പിന്തുണ തുടരണമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം. നാളെ വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കിടെ ബൈഡൻ ഇക്കാര്യം ഉന്നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |