ഒട്ടാവ: കനേഡിയൻ മണ്ണിൽ നിന്ന് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂൻ. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോദ്ധ്യയുടെ അടിത്തറ ഇളക്കുമെന്നാണ് ഭീഷണി.
മറ്റ് പ്രധാന ഹിന്ദു ക്ഷേത്രങ്ങളും ആക്രമിക്കും. നവംബർ 16ന് ടൊറന്റോയിലെ കലിബരി ക്ഷേത്രത്തിലും 17ന് ബ്രംപ്ടണിലെ ത്രിവേണി ക്ഷേത്രത്തിലും ഇന്ത്യൻ നയതന്ത്രജ്ഞരെ ആക്രമിക്കുമെന്നും പുറത്തുവിട്ട വീഡിയോയിൽ ഇയാൾ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഈ മാസം 3ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രം ഖാലിസ്ഥാൻ വാദികൾ ആക്രമിച്ചിരുന്നു.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിന് കനേഡിയൻ, അമേരിക്കൻ ഇരട്ട പൗരത്വമുണ്ട്. ട്രൂഡോയുടെ ഓഫീസുമായി കഴിഞ്ഞ 3 വർഷമായി ആശയവിനിമയമുണ്ടെന്ന് ഇയാൾ നേരത്തെ അവകാശപ്പെട്ടിരുന്നു.
പതിവ് പരിപാടി
സിഖ് വിരുദ്ധ കലാപ വാർഷികവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി
പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തുടങ്ങി പ്രമുഖർക്ക് നേരെ ഭീഷണികൾ
ഇന്ത്യൻ പാർലമെന്റ്, ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം തുടങ്ങിയവയ്ക്ക് നേരെ സ്ഫോടന ഭീഷണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |