ചാരുംമൂട്: കരിമുളയ്ക്കൽ മാമൂട്ടിൽ ഉത്തമന്റെ (55) കൈ കടിച്ചു മുറിച്ച കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു. കഴിഞ്ഞദിവസം രാത്രി 10 ഓടെ മാമൂട് ജംഗ്ഷനിലെ കടതിണ്ണയിൽ കിടന്നുറങ്ങിയ ഉത്തമന്റെ ഇടത് കൈ കാട്ടുപന്നി കടിച്ചു മുറിക്കുകയായിരുന്നു.തുടർന്ന് കാട്ടുപന്നി ഒരു ബൈക്ക് യാത്രക്കാരനെയും ആക്രമിച്ചു. ഓടിക്കൂടിയ നാട്ടുകാർ പന്നിയെ തല്ലിക്കൊന്നു . സ്ഥലത്തെത്തിയ നൂറനാട് പൊലീസ് വനം വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം കാട്ടുപന്നിയെ കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |