കൊച്ചി: അത്യാഡംബര കാർ വിപണിയിലെ പ്രമുഖരായ മെഴ്സിഡസ് ബെൻസിന്റെ വിവിധ മോഡലുകളുടെ വില അടുത്ത വർഷം ജനുവരി ഒന്നിന് മൂന്ന് ശതമാനം കൂടും. ഇതോടെ ബെൻസ് ജി.എൽ.സിയുടെ വിലയിൽ രണ്ട് ലക്ഷം രൂപയുടെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സന്തോഷ് അയ്യർ പറഞ്ഞു. മേഴ്സിഡസ് മേബാക്ക് എസ്. 680 ലക്ഷ്വറി ലിമോസിന്റെ വിലയിൽ ഒൻപത് ലക്ഷം രൂപയുടെ വർദ്ധനയുണ്ടാകും. അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും നാണയപ്പെരുപ്പവും ഉയർന്ന പ്രവർത്തന ചെലവും കണക്കിലെടുത്താണ് തീരുമാനമെന്ന് സന്തോഷ് അയ്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |