ദുൽഖറിന്റെ മറ്റൊരു തെലുങ്ക് ചിത്രത്തിൽ പൂജ ഹെഗ്ഡെ നായിക
ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും. മലയാളത്തിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും.
ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സീതാരാമത്തിന് പിന്നാലെ ലക്കി ഭാസ്കറും ചരിത്ര വിജയം നേടുന്നതിനാൽ തെലുങ്കിൽ ദുൽഖറിന്റെ താരമൂല്യം വീണ്ടും ഉയർന്നു . മാസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും വൈജയന്തി മൂവീസും സ്വപ്ന സിനിമാസും ചേർന്നാണ് നിർമ്മാണം. വേഫെറർ ഫിലിംസ് തെലുങ്കിൽ നിർമ്മാണ പങ്കാളിയാകുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്.
ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന കാന്ത ആണ് വേഫെറർ ഫിലിംസിന്റെ ആദ്യ അന്യഭാഷാ പ്രോകക്ട്. ദുൽഖറിന്റെ കരിയറിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരക്കും കാന്തയിലേത്. ഭാഗ്യശ്രീ ബ്രോസ് ആണ് നായിക. സമുദ്രക്കനിയാണ് മറ്റൊരു പ്രധാന താരം.
റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും സ്വപ്ന സിനിമാസും ചേർന്നാണ്നിർമ്മാണം. അതേസമയം ലക്കി ഭാസ്കർ കേരളത്തിലും ചരിത്ര വിജയം നേടുന്നു. വെങ്കി അട് ലൂരി സംവിധാനം ചെയ്ത ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. മലയാളത്തിൽ സൗബിൻ ഷാഹിറിന്റെ ചിത്രത്തിൽ അടുത്ത വർഷം ദുൽഖർ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |