കോഴിക്കോട്: സൈലം അവാർഡ്സിന്റെ മൂന്നാമത്തെ എഡിഷനിൽ കുട്ടികളുടെ ചരിത്ര പങ്കാളിത്തവുമായി ശ്രദ്ധേയമായി. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിയിൽ 15,000 കുട്ടികൾ പങ്കെടുത്തു. എയിംസ്, ഐ.ഐ.ടി, എൻ.ഐ.ടി, വിവിധ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് 2476 ഡോക്ടർമാരും എഞ്ചിനീയർമാരുമാണ് അവാർഡ് വാങ്ങാനെത്തിയത്. സി.എയും എ.സി.സി.എ യിലും ആഗോള റാങ്കുകൾ നേടിയവരും പങ്കെടുത്തു. സൈലം സി.ഇ.ഒ ഡോ.അനന്തു എസ്, സൈലം ഡയറക്ടർമാരായ ലിജീഷ്കുമാർ, വിനേഷ്കുമാർ എന്നിവർ കുട്ടികളുമായി സംസാരിച്ചു.
ദക്ഷിണേന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ സൈലം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക് സൂര്യ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |