SignIn
Kerala Kaumudi Online
Monday, 09 December 2024 7.26 AM IST

മാർപാപ്പയുടെ അനുഗ്രഹ പ്രഭാഷണവും സർവ്വമത സമ്മേളനവും ഇന്ന്

Increase Font Size Decrease Font Size Print Page

1

 ശിവഗിരി സംന്യാസ സംഘത്തിന് റോമിൽ ഉജ്ജ്വല വരവേൽപ്പ്

വത്തിക്കാൻ സിറ്റി: വിശ്വ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ സ്മരണയിൽ മാനവ സ്നേഹത്തിന്റെ ആത്മീയ കേന്ദ്രമായ വത്തിക്കാനിൽ ഇന്ന് നടക്കുന്ന സർവ്വമത സമ്മേളനവും ലോക പാർലമെന്റും ഫ്രാൻസിസ് മാർപ്പാപ്പയുടെ ധന്യമായ സാന്നിദ്ധ്യത്താൽ അനുഗ്രഹീതമാകും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റോമിലെത്തിയ സംന്യാസ സംഘത്തിന് അവിടുത്തെ വിവിധ ശ്രീനാരായണീയ സംഘടനകളും ക്രൈസ്തവ പുരോഹിതരും ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി.

മത സമന്വയവും മത സൗഹാർദ്ദവും മുഖ്യഘടകമാക്കി വൈകിട്ട് സ്നേഹവിരുന്ന് നടന്നു . ഇറ്റലി, ബഹ്റിൻ, ഇൻഡോനേഷ്യ, അയർലൻഡ്, യു.എ.ഇ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചിൽപരം രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതപ്രതിനിധികൾ പങ്കെടുത്തു. ഇന്ന് സ്വാമിമാരുടെ സംഘം വത്തിക്കാനിലെ സമ്മേളന വേദിയിലെത്തും.

ഇന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദപ്രഭാഷണം. ഇന്ത്യൻ സമയം ഉച്ചയോടെ ( അവിടുത്തെ സമയം രാവിലെ 9 ) സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ കർദ്ദിനാൾ ലസാറസ് യു ഹ്യൂങ്-സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. ശ്രീനാരായണ ദർശനവും ലോകസമാധാനവും എന്ന വിഷയത്തെ അധികരിച്ച് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും.

കർണ്ണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ്, കർദ്ദിനാൾ ജോർജ്ജ് ജേക്കബ്ബ് കൂവ്വക്കാട്, ചാണ്ടി ഉമ്മൻ എം.എൽ.എ, കെ.മുരളീധരൻ മുരള്യ, രഘുനാഥൻനായർ, സ്വാമി വീരേശ്വരാനന്ദ എന്നിവർ പ്രസംഗിക്കും. ഗുരുവിന്റെ ഏകമതദർശനം, മതസമന്വയം, മതസൗഹാർദ്ദം, മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഗുരുദേവന്റെ മതദർശനത്തിന്റെ വെളിച്ചത്തിൽ ലോകസമാധാനത്തെക്കുറിച്ച് ചർച്ചകളും നടക്കും.

ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അദ്ധ്യക്ഷൻ ഫാ. മിഥിൻ ജെ. ഫ്രാൻസിസ് മോഡറേറ്ററായിരിക്കും. കെ.ജി.ബാബുരാജൻ, പാണക്കാട് സാദിഖ്അലി തങ്ങൾ, ഗ്യാനി ര‌ഞ്ജിത് സിംഗ്, ഫാദർ ഡേവിഡ് ചിറമേൽ, ഫാദർ മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതഭംരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സംസാരിക്കും. ബൈബിളിന്റെയും ക്രിസ്തുദേവന്റെയും ദർശനത്തിന്റെ വെളിച്ചത്തിൽ മതസമന്വയം അവതരിപ്പിക്കും. നാളെ വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാപ്രവർത്തകരും പങ്കെടുക്കുന്ന സ്നേഹസദസ് നടക്കും.

TAGS: NEWS 360, WORLD, WORLD NEWS, GURUDEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.