പാർട്ടിയിൽ തെറ്റായ പ്രവണതകൾ അംഗീകരിക്കില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ടു ഗവർണർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ പ്രത്യക്ഷമായും ആശയപരമായും സമരം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർവ്വകലാശാലകൾ, കോളജ്് കാമ്പസുകൾ, എന്നിവിടങ്ങളിൽ ഗവർണറുടെ നിലപാടിനെതിരെ സമരം നടത്തും. ക
കരുനാഗപ്പള്ളി ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടി
ഫലപ്രദമായി കൈകാര്യം ചെയ്യും. അവിടെ പതിനേഴ് ഏരിയാ കമ്മിറ്റികളും നന്നായി സമ്മേളനം നടത്തി. ഒരിടത്താണു പ്രശ്നം. തെറ്റായ പ്രവണതകൾ പാർട്ടിയിൽ അംഗീകരിക്കില്ലെന്നും ആരോപണങ്ങൾ പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിയെ മാനിക്കാതെ തന്നീഷ്ട്രപകാരമാണ് ഗവർണർ സർവ്വകലാശാലകളിൽ വി.സി നിയമനം നടത്തിയത്. നിയമവിരുദ്ധമായി മനപ്പൂർവ്വം കാര്യങ്ങൾ ചെയ്യുകയും കോടതിവ്യവഹാരങ്ങൾ വഴി സർവ്വകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്.അധികാരമേറ്റ ശേഷം വിവിധ കോടതികളിൽ നിന്നായി പല വിഷയങ്ങളിൽ 9 വിധികളാണ് പുറത്ത് വന്നിട്ടുള്ളത്. കാവിവൽക്കരണത്തിനു വേണ്ടി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നടപടികളെല്ലാം. വിഷയത്തിൽ യു.ഡി.എഫിന്റെ നിലപാട് അറിയാൻ താൽപര്യമുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മതധ്രുവീകരണം നടന്നു. ആർ.എസ്.എസ് വോട്ടുകൾ യു.ഡി.എഫ് വാങ്ങി. ന്യൂനക്ഷ വർഗീയതയെയും അടുപ്പിച്ച് നിറുത്തി. ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി സി.പി.എമ്മിനു ബന്ധമുണ്ടെന്ന പ്രചാരണം തിരുത്താത്ത മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.സംസ്ഥാനത്ത് നിലനിൽക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ ഉൾപ്പെടുന്ന മഴവിൽ സഖ്യത്തെ തുറന്നു കാട്ടിയാൽ മൂന്നാം ഇടതുപക്ഷ സർക്കാർ സാധ്യമാകുമെന്ന സൂചനയാണു ചേലക്കര ഫലം നൽകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |