കൊല്ലം: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് പുനലൂർ കെ. കൃഷ്ണപ്പിള്ള സാംസ്കാരിക നിലയത്തിൽ പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ കെ. പുഷ്പലത അദ്ധ്യക്ഷയാകും. മണ്ണിനെ നമുക്ക് കരുതാം എന്നാണ് ഈ വർഷത്തെ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി മണ്ണ് ഗുണനിലവാര ഭൂപട റിപ്പോർട്ട് പ്രകാശനം, മണ്ണ് ആരോഗ്യകാർഡ് വിതരണം, മികച്ച ലോഗോ തയ്യാറാക്കിയ വിദ്യാർത്ഥിക്കുള്ള സമ്മാനദാനം, കർഷകരെ ആദരിക്കൽ, കാർഷിക സെമിനാർ, മണ്ണ് ആപ്പ് പരിചയപ്പെടുത്തൽ എന്നിവ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തും. പുനലൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ആർ. രഞ്ജിത്ത്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, സ്ഥിരംസമിതി അദ്ധ്യക്ഷർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |