കണ്ണൂർ: ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം പാർട്ടിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. രണ്ടോമൂന്നോ ഭാഗങ്ങളിലായാണ് പുസ്തകം പ്രസിദ്ധീകരിക്കുക. ആദ്യഭാഗം ഉടൻ പാർട്ടിയുടെ അനുമതിക്കായി നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുസ്തകത്തിന്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ല. ആത്മകഥയുടെ പേരും നിശ്ചയിച്ചിട്ടില്ലമനിലവിൽ പുറത്ത് വന്ന ഭാഗങ്ങൾക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ല. പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണസംഘം പിന്നീട് മൊഴിയെടുത്തില്ല.. തന്നെ പരിഹസിക്കുന്ന കട്ടൻ ചായയും പരിപ്പുവടയും എന്ന പേര് ആയിരിക്കില്ല പുസ്തകത്തിന്.
. അമേരിക്കൻ യൂണിവേഴ്സിറ്റി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പലഭാഗങ്ങളിലേയ്ക്ക് വിന്യസിക്കുന്നുവെന്നുമുള്ള വാദവും ഇ.പി. ജയരാജൻ ആവർത്തിച്ചു. തന്നെ ബി.ജെ.പി. ഗവർണറാക്കുമായിരുന്നു എന്ന തരത്തിലുള്ള ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ പ്രസ്താവന വിഡ്ഢിത്തമാണ്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |