വാങ്കഡെ: തന്റെ മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച് സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ടൂർ
ണമെന്റിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശ് നായകൻ ഭുവനേശ്വർ കുമാർ. ഐ.പി.എൽ മെഗാലേലത്തിൽ 10.75 കോടി രൂപയ്ക്ക് ആർ.സി.ബി സ്വന്തമാക്കിയ ഭുവി ഇഷാൻ കിഷന്റ ജാർഖണ്ഡിനെതിരെയാണ് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. റോബിൻ മിൻസ് (11), ബാൽ കൃഷ്ണ (0), വിവേകാനന്ദ് തിവാരി (0) എന്നിവരായിരുന്നു ഭുവിയുടെ ഹാട്രിക്ക് ഇരകൾ. 4 ഓവറിൽ 1 മെയ്‌ഡനുൾപ്പെടെ 6 റൺസ് നൽകിയാണ് ഭുവി 4 വിക്കറ്റ് വീഴ്‌ത്തിയത്. ഭുവിയുടെ മികവിൽ ഉത്തർപ്രദേശ് 10 റൺസിന് ജയിച്ചു. സ്കോർ : ഉത്തർപ്രദേശ് 160/8, ജാർഖണ്ഡ് 150/10.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |