പറവക്കുശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകൻ. പൂർണമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ ബൈക്ക് റേസിന് ചുറ്റിപ്പറ്റിയാണ് സൗബിൻ ഷാഹിർ രണ്ടാമത്തെ സംവിധാന സംരംഭം ഒരുക്കുന്നത്. കൊച്ചി ഫ്രീക്കനായാണ് ദുൽഖർ കഥാപാത്രം എത്തുന്നത്, നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം സൗബിൻ ഷാഹിറിന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് ദുൽഖറിന്റെ തീരുമാനം. സമീർ താഹിറാണ് ദുൽഖർ-സൗബിൻ ചിത്രത്തിന്റെ ഛായാഗ്രഹണം. വേഫെറർ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. പറവയിലും ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രവും വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് നിർമ്മാണം. തമിഴ് നടൻ എസ്.ജെ. സൂര്യയാണ് പ്രതിനായകൻ. എസ്.ജെ. സൂര്യയുടെ മലയാളം അരങ്ങേറ്റം കൂടിയാണ്. മലയാളത്തിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആന്റണി വർഗീസാണ് മറ്റൊരു പ്രധാന താരം. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസും നിർമ്മാണ പങ്കാളിയാണ്. അതേസമയം തെലുങ്കിൽ ദുൽഖറിന്റെ താരമൂല്യം കുതിച്ചുയർന്നു. വെങ്കി അട്ലൂരി സംവിധാനം ചെയ്തു ലക്കി ഭാസ്ക്കർ ആണ് ദുൽഖർ സൽമാൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. തെലുങ്കിൽ സീതാരാമത്തിനുശേഷം മറ്റൊരു ദുൽഖർ ചിത്രം കൂടി വിജയഭേരി മുഴക്കുന്നു. ഒടിടിയിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |