തിരുവനന്തപുരം: പീഡനക്കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യം നടപ്പാക്കി കിട്ടുന്നതിന് നടൻ സിദ്ദിഖ് വിചാരണ കോടതിയിൽ ഹാജരായി. സുപ്രീംകോടതി ഉത്തരവിലുള്ള ജാമ്യ വ്യവസ്ഥകൾക്ക് പുറമെ കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പോകരുതെന്ന കർശന ഉപാധി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് വിനോദ് ബാബു നിർദ്ദേശിച്ചു. അന്വേഷണവുമായി നടൻ സഹകരിക്കുന്നില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനൊപ്പം പ്രോസിക്യൂഷനാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഒരു ലക്ഷം രൂപയ്ക്ക് തത്തുല്യമായ ആൾ ജാമ്യമാണ് അനുവദിച്ചത്. കേസന്വേഷണവുമായി പൂർണമായും സഹകരിക്കണം. അതിജീവിതയേയോ അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെടാൻ പാടില്ല, തെളിവ് നശിപ്പിക്കരുത്, സമൂഹ മാദ്ധ്യമങ്ങളിലൂടെ അതിജീവിതയെയോ കേസ് നടപടികളെയോ പരിഹസിക്കുന്ന പോസ്റ്റ് ഇടരുത്, സമാന കുറ്റകൃത്യം ചെയ്യരുത്. അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, പാസ്‌പോർട്ട് കോടതിയിൽ കെട്ടി വയ്ക്കണം എന്നീ ഉപാധികളും ജാമ്യ വ്യവസ്ഥയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി കല്ലംപളളി മനു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |