ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന തന്റെ ആവശ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലാണിത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. 2019ൽ നിവേദനം നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |