ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാ നദിയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ആകാശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നദിയിൽ കാണാതെ പോയി ഒമ്പത് ദിവസങ്ങൾക്കുശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ആകാശും കുടുംബവും വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നവരാണ്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ആകാശും സഹപ്രവർത്തകരും ഒമ്പത് ദിവസങ്ങൾക്ക് മുൻപാണ് വിനോദയാത്രയ്ക്ക് പോയത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
യുവാവിനായുളള തെരച്ചിലുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുളള എംപിമാരും ഇടപെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്കാരം ഡൽഹിയിൽ നടത്തുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |