കൊച്ചി: റിട്ടയർമെന്റ് പ്ലാനിംഗിൽ ദക്ഷിണേന്ത്യയിലെ ജനങ്ങൾ പിന്നിലാണെന്ന് പഠനം. മാക്‌സ് ലൈഫ് ഇൻഷ്വറൻസിന്റെ നാലാമത് ഇന്ത്യ റിട്ടയർമെന്റ് ഇൻഡക്‌സ് പഠന പ്രകാരം ദക്ഷിണേന്ത്യയിലെ റിട്ടയർമെന്റ് തയാറെടുപ്പ് സ്‌കോർ ഇക്കൊല്ലവും 48ൽ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ സ്‌കോറിൽ കാര്യമായ മാറ്റമില്ലെങ്കിലും ഇന്ത്യയുടെ കിഴക്കൻ (സ്‌കോർ 54), പടിഞ്ഞാറൻ (49) ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേന്ത്യ പിന്നിലാണ്. കാന്താർ ഗ്രൂപ്പുമായി ചേർന്നാണ് പഠനം നടത്തിയത്.
വിരമിക്കലിന് വേണ്ടി ഒരു വ്യക്തി സാമ്പത്തികമായും ശാരീരികമായും വൈകാരികമായും നടത്തുന്ന തയ്യാറെടുപ്പുകളാണ് പഠനത്തിന്റെ മാനദണ്ഡം.
മെച്ചപ്പെടാനേറെ
സാമ്പത്തിക തയാറെടുപ്പിന്റെ കാര്യത്തിൽ 49, ആരോഗ്യകാര്യത്തിൽ 45, വൈകാരികമായ തയ്യാറെടുപ്പിൽ 60 എന്നിങ്ങനെയാണ് ദക്ഷിണേന്ത്യൻ മേഖലയുടെ സ്‌കോർ. സാമ്പത്തികവും ആരോഗ്യസംബന്ധവുമായ രംഗങ്ങളിൽ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് സൂചിക വ്യക്തമാക്കുന്നു. ഈ മേഖലയിൽ 42 ശതമാനം ആളുകളും വിരമിക്കലിന് വേണ്ടി സമ്പാദ്യമൊന്നും മാറ്റിവെച്ചിട്ടില്ലെന്ന് കണ്ടെത്തി. 81 ശതമാനം ആളുകൾ ചികിത്സാചെലവുകളും 80 ശതമാനം പേർ പണപ്പെരുപ്പവും പ്രധാന വെല്ലുവിളിയായി കണക്കാക്കുന്നു. സർവേയിൽ പങ്കെടുത്ത 62% പേരും ലൈഫ് ഇൻഷ്വറൻസാണ് വിരമിക്കലിന് വേണ്ടിയുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗമെന്ന് അഭിപ്രായപ്പെട്ടു.
ജനങ്ങൾക്കിടയിൽ ഇത്തരം പദ്ധതികളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാണ് നിക്ഷേപകരുടെ എണ്ണം കുറയാൻ കാരണം
രാഹുൽ തൽവാർ
ചീഫ് മാർക്കറ്റിംഗ് ഓഫിസർ
മാക്‌സ് ലൈഫ് ഇൻഷ്വറൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |