നല്ല കറുത്ത മുടി ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാൽ ഈ കാലഘട്ടത്തിലെ ചില ജീവിത ശെെലികൾ കാരണം ചെറുപ്പത്തിൽ തന്നെ അകാലനര ബാധിക്കുന്നു. ഇതിന് മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ നിറഞ്ഞ ഡെെ പോലുള്ളവ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് പലർക്കും അറിയില്ല.
കൂടുതൽ നര വരാൻ കെമിക്കൽ ഡെെ കാരണമാകുന്നു. എന്നാൽ വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. അത്തരത്തിൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും നര മാറ്റാനും ചെലവ് അധികമില്ലാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. അത് എങ്ങനെയെന്ന് നോക്കാം.
നെല്ലിക്ക
വെെറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമായ ഒന്നാണ് നെല്ലിക്ക. ആരോഗ്യത്തിന് മാത്രമല്ല മുടിയ്ക്കും നെല്ലിക്ക വളരെ നല്ലതാണ്. മുടി വളരുന്നതിനും നരയെ തടയാനും ഇത് സഹായിക്കും. നെല്ലിക്ക ഉണക്കിപ്പൊടിച്ച പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടാം. ശേഷം ഒരു മണിക്കൂർ അങ്ങനെ വച്ചതിന് ശേഷം കഴുകിക്കളയാം. ഇത് അകാല നര വരുന്നത് തടയുന്നു.
മെെലാഞ്ചി
കറുത്ത മുടിക്ക് തിളക്കം നൽകുന്നതിന് പ്രകൃതിദത്തമായ കണ്ടീഷണറാണ് ഹെന്ന അഥവാ മെെലാഞ്ചി. രാസവസ്തുക്കൾ ഇല്ലാതെ പ്രകൃതിദത്തമായ നിറവും ഉത് നൽകുന്നു. മെെലാഞ്ചി പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയിൽ പുരട്ടി കുറച്ച് കഴിഞ്ഞ് കഴുകി കളയുക. മുടിയ്ക്ക് നല്ല തിളക്കം ലഭിക്കും.
ഉള്ളി നീര്
ഉള്ളി നീരിൽ സൾഫർ അടങ്ങിയിട്ടുണ്ട് ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. മുടി വളരാനും സ്വാഭാവിക നിറം നിലനിർത്താനും ഇത് സഹായിക്കുന്നു. ഉള്ളി അരച്ച് നീര് വേർതിരിച്ച് തലയിൽ പുരട്ടുക. 30 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |