ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് വീണ്ടും വെടിവയ്‌പ്. പ്രഭാത നടത്തത്തിനിറങ്ങിയ വ്യവസായിയെ അക്രമികൾ വെടിവച്ചു കൊന്നു.
സുനിൽ ജെയിനാണ് (52) കൊല്ലപ്പെട്ടത്. ഷാഹ്ദര ജില്ലയിലെ ഫാർഷ് ബസാറിൽ ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. നടക്കാൻ പോയതിന് ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനിൽ. ഇതിനിടെ ബൈക്കിലെത്തിയ അക്രമികൾ ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നു. സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖം മറച്ചെത്തിയ രണ്ട് പേരാണ് വെടിവച്ചതെന്ന് സുനിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. കൃഷ്ണ നഗറിൽ താമസിക്കുന്ന സുനിലിന് ചെരുപ്പ് ഗർഹികോപകരണങ്ങളുടെ വ്യപാരമായിരുന്നു. സുനിലിന് ശത്രുക്കളോ ഭീഷണികളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ തലസ്ഥാനത്ത് അക്രമം വർദ്ധിക്കുന്നതിനെച്ചൊല്ലി ആം ആദ്മി-ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്‌പോരുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |