ബംഗളൂരു: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന സതേൺ ഡെർബിയിൽ ചിരവൈരികളായ ബംഗളൂരു എഫ്.സിയോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എല്ലിൽ തങ്ങളുടെ 200-ാം മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ഹാട്രിക്കുമായി തിളങ്ങിയ ഇതിഹാസ താരം സുനിൽ ഛെത്രിയുടെ ഗോളടി മികവിലാണ് ബംഗളൂരു കീഴടക്കിയത്. റയാൻ വില്യംസ് ബംഗളൂരുവിനായി ഒരുഗോൾ നേടി. രണ്ട് ലഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് 56-ാം മിനിട്ടിൽ ജിമെനസും 67-ാം മിനിട്ടിൽ ഫ്രെഡിയും നേടിയ ഗോളുകളിലൂചടെ സമനില പിടിച്ചു. എന്നാൽ 73-ാം മിനിട്ടിലും രണ്ടാംപകുതിയുടെ അധിക സമയത്തും (90+8) ലക്ഷ്യം കണ്ട് ഛെത്രി ബംഗളൂരുവിന്റെ ജയമുറപ്പിക്കുകയായിരുന്നു. നേരത്തേ 8-ാം മിനിട്ടിലാണ് ഛെത്രി ബംഗളൂരുിന്റെ അദ്യ ഗോൾ നേടിയത്. 38-ാം മിനിട്ടിൽ വില്യംസ് ബംഗളൂരുവിന്റെ ലീഡുയർത്തി.
11 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള ബംഗളൂരു ഒന്നാമതാണിപ്പോൾ. ഇത്രയും മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പത്താമതും.
ഈസ്റ്റ് ബംഗാളിന് ജയം
ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 2-0ത്തിന് ചെന്നൈയിനെ കീഴടക്കി. ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ജയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |