ചെറിയ ചെറിയ സമ്പാദ്യങ്ങളിലൂടെ ഭാവിയിൽ വലിയൊരു തുക നേടാൻ സാധിച്ചാലോ? അതിനായി മിക്കവരും വരുമാനത്തിന്റെ ഒരു ഭാഗം ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രമിക്കും. അത്തരത്തിൽ വലിയൊരു സമ്പാദ്യം നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ മികച്ച അവസരമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യ (എൽഐസി) ഒരുക്കിയിരിക്കുന്നത്. എൽഐസിയുടെ ജീവൻ ആനന്ദ് പോളിസി എന്ന നിക്ഷേപപദ്ധതി പരിചയപ്പെടാം. ദിവസം തോറും വെറും 45 രൂപ നിക്ഷേപിച്ച് 25 ലക്ഷം രൂപ വരെ പദ്ധതിയിലൂടെ സമ്പാദിക്കാം.
ജീവൻ ആനന്ദ് പോളിസി
കുറഞ്ഞ പ്രീമിയത്തിൽ വലിയ സമ്പാദ്യം പദ്ധതിയിലൂടെ സ്വന്തമാക്കാമെന്നതാണ് ജീവൻ ആനന്ദ് പോളിസിയുടെ സവിശേഷത. നിങ്ങൾ എത്ര കാലത്തേക്കാണോ പോളിസിയിൽ തുടരുന്നത് ആ കാലാവധി അവസാനിക്കുന്നതുവരെ പ്രീമീയം തുക അടയ്ക്കണം.നിരവധി മെച്യൂരിറ്റി ആനുകൂല്യങ്ങളും ലഭിക്കുന്നു. നിക്ഷേപ തുകയ്ക്ക് പരിധിയില്ല. ഒരു ലക്ഷം രൂപ മുതൽ എത്ര രൂപയുടെ നിക്ഷേപം വരെ നടത്താം.
ദിവസം തോറും 45 രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കിൽ 25 ലക്ഷം രൂപ നിങ്ങൾക്ക് പദ്ധതിയിലൂടെ സമ്പാദിക്കാൻ സാധിക്കും. ഇത്തരത്തിൽ 35 വർഷമാണ് പദ്ധതിയിൽ നിക്ഷേപിക്കേണ്ടത്. അതായത് പ്രതിവർഷം നിങ്ങൾ 16,300 രൂപ ജീവൻ ആനന്ദ് പോളിസിയിൽ നിക്ഷേപിക്കണം. അത്തരത്തിൽ നിങ്ങളുടെ മൊത്തം നിക്ഷേപതുക 5,70,500 രൂപയാകും. മെച്യൂരിറ്റി കാലയളവിനുശേഷം, ഈ തുക ചേർത്ത് 8.60 ലക്ഷം രൂപ റിവിഷണറി ബോണസും 11.50 ലക്ഷം രൂപ ഫൈനൽ ബോണസും ലഭിക്കും. ജീവൻ ആനന്ദ് പോളിസിയിൽ രണ്ട് തവണ ബോണസും ലഭിക്കും. ഇതിന് നിങ്ങളുടെ പോളിസി 15 വർഷത്തേക്കായിരിക്കണം.
ഈ പദ്ധതിയിൽ ചേരുന്നവർക്ക് നികുതി ഇളവ് ലഭിക്കില്ല. എന്നാൽ മറ്റ് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്. നാല് രീതിയിലൂടെയാണ് പദ്ധതിയിൽ നിന്ന് പണം ലഭിക്കുന്നത്. പോളിസി ഉടമ മരിക്കുകയാണെങ്കിൽ, നോമിനിക്ക് പോളിസിയുടെ 125 ശതമാനം മരണ ആനുകൂല്യം ലഭിക്കും. കൂടാതെ പോളിസി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ മരിച്ചാൽ, നോമിനിക്ക് ഉറപ്പുനൽകിയ സമയത്തിന് തുല്യമായ പണം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |