ഡിജിറ്റൽ യുഗത്തിൽ പണം സമ്പാദിക്കാൻ വിവിധ തരത്തിലുളള മാർഗങ്ങളുണ്ട്. ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നത് ഡിജിറ്റൽ മാർക്കറ്റിംഗിലൂടെയും കണ്ടന്റ് പ്രൊഡക്ഷനിലൂടെയുമാണ്. പഠനത്തോടൊപ്പം തന്നെ മിക്കവരും ഇത്തരം കാര്യങ്ങൾ ചെയ്ത് പണം നേടാറുണ്ട്. അങ്ങനെ പണം സമ്പാദിക്കുന്ന 17കാരനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബ്രിട്ടീഷുകാരനായ കെയ്‌ലൻ മക്‌ഡൊളാൾഡാണ് താരം.
ഓൺലൈനിലൂടെ സ്റ്റിക്കറുകൾ വിറ്റ് 19,000 ഡോളറാണ് (ഏകദേശം 16 ലക്ഷം)മാസം തോറും കെയ്‌ൻ നേടുന്നത്. ഒരു ക്രിസ്മസിന് അമ്മ സമ്മാനമായി നൽകിയ ക്രാഫ്റ്റ് കിറ്റുപയോഗിച്ചാണ് കെയ്‌ലൻ സ്റ്റിക്കർ വ്യവസായം ആരംഭിച്ചതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കെയ്‌ലന്റെ അമ്മയായ കാരെൻ ന്യൂഷാം രണ്ട് വർഷം മുൻപാണ് 190.37 ഡോളർ (ഏകദേശം 16,000 രൂപ) വിലമതിക്കുന്ന ക്രിക്കട്ട് ജോയ്, ഡിജിറ്റൽ ഡ്രോയിംഗ്, പ്രിന്റിംഗ് മെഷീൻ എന്നിവ സമ്മാനമായി നൽകിയത്. ഇതോടെയാണ് കെയ്‌ൻ വിവിധ തരത്തിലുളള സ്റ്റിക്കറുകൾ നിർമിച്ച് തുടങ്ങിയത്.
അങ്ങനെ തയ്യാറാക്കിയവ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും തുടങ്ങി. ഇതോടെ സ്റ്റിക്കറുകൾക്ക് ആവശ്യക്കാരേറെയായി. അങ്ങനെ പണം സമ്പാദിക്കാൻ ആരംഭിച്ചു. 2024ന്റെ തുടക്കത്തിൽ ഏകദേശം 200 ഓളം ഓർഡറുകളാണ് കുട്ടിയെ തേടിയെത്തിയത്. സ്കൂളിലെ ക്ലാസുകൾ കഴിഞ്ഞ് എല്ലാ ദിവസവും മൂന്ന് മണിക്കൂർ കെയ്‌ലൻ സ്റ്റിക്കർ നിർമാണത്തിനായി മാറ്റിവച്ചു. പഠനം കഴിഞ്ഞതോടെ വലിയ പ്രിന്ററുകൾ വാങ്ങി വ്യവസായം മെച്ചപ്പെടുത്താൻ ആരംഭിച്ചു. ടിക്ക്‌ടോക്ക് ഷോപ്പിലൂടെയും മറ്റുളള വെബ്സൈറ്റുകളിലൂടെയും സ്റ്റിക്കറുകൾ വിറ്റ് ആൺകുട്ടി മേയ് മാസം മാത്രം സ്വന്തമാക്കിയത് 94,410.31 ഡോളറാണ് (ഏകദേശം 79 ലക്ഷം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |