ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം 11, 12, 13 തീയതികളിൽ നടക്കും. 11ന് രാവിലെ 11 മണി മുതൽ കഥകളി ആട്ടക്കഥ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ നൃത്താർച്ചന. 8 മണി മുതൽ കോൽ തിരുവാതിര. 12ന് രാവിലെ 11 മണി മുതൽ 12 മണി വരെ സംഗീതാർച്ചന. വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ഭക്തി ഗാന മേള, 7 മണി മുതൽ 9 മണി വരെ നൃത്താർച്ചന, തുടർന്ന് തിരുവാതിരക്കളി. 13ന് രാവിലെ 10 മണി മുതൽ 11.30 വരെ നൃത്താർച്ചന വൈകുന്നേരം 5 മണി മുതൽ 6.30 വരെ ഭക്തി ഗാനമേള. രാത്രി 7 മണി മുതൽ 8 മണി വരെ നൃത്താർച്ചന. തുടർന്ന് തിരുവാതിരക്കളി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |