കൊച്ചി: അത്യാധുനിക ദേശീയ പരിശീലന കേന്ദ്രം 'നിസാൻ അക്കാദമി' ആരംഭിച്ച് നിസാൻ മോട്ടോർ ഇന്ത്യ.നിസാന്റെ ആദ്യ പരിശീലന കേന്ദ്രമാണിത്. ഒരു വർഷത്തിനുള്ളിൽ 1,000ത്തിലധികം സാങ്കേതിക വിദഗ്ധർക്ക് പരിശീലനം അക്കാഡമിയിൽ നൽകാനാകും. എല്ലാ നിസാൻ മോട്ടോർ ഇന്ത്യ ഡീലർഷിപ്പ് ടീമുകൾക്കും വില്പന, സാങ്കേതിക പരിപാലനം, ബോഡി ഷോപ്പ് സേവനങ്ങൾ എന്നിവയിലുടനീളം ഉയർന്ന തലത്തിലുള്ള വിദ്യാഭ്യാസ, പരിശീലനം ചെന്നൈയിൽ ആരംഭിച്ച അക്കാഡമിയിൽ നൽകും. മികച്ച ഉപഭോക്തൃ അനുഭവം നൽകാനുള്ള നിസാന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് 10,500 ചതുരശ്ര അടിയുള്ള പരിശീലന കേന്ദ്രം. നിസാന്റെ ഡീലർഷിപ്പ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനവും നിസാൻ ഇതുവഴി ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |